ദാവൂദ്​ ഇബ്രാഹിമിന്‍റെ കഥയുമായി റാം ഗോപാല്‍ വര്‍മയുടെ 'ഡി കമ്പനി' -ടീസര്‍ കാണാം

വീണ്ടുമൊരു ഗ്യാങ്സ്റ്റര്‍ സിനിമയുമായി എത്തുകയാണ്​ റാം ഗോപാല്‍ വര്‍മ്മ. ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല എന്ന വിശേഷണവുമായി അദ്ദേഹം തയാറാക്കുന്ന 'ഡി കമ്പനി' എന്ന സിനിമയുടെ ടീസർ റിലീസായി.

ദാവൂദ് ഇബ്രാഹിമിന്‍റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ 'ഡി കമ്പനി'യുടെ ജീവചരിത്രചിത്രം എന്നാണ് തന്‍റെ പുതിയ ചിത്രത്തെ കുറിച്ച് റാം ഗോപാൽ വർമ്മ പറയുന്നത്. മൂന്ന് മിനിറ്റ് പതിനേഴ് സെക്കന്‍റാണ് ടീസറിന്‍റെ ദൈര്‍ഘ്യം. അക്രമം കറൻസിയായ, ഭയം കരാറായ, മരണം ടെമിനേഷനായ ഈ കമ്പനിയുടെ ചരിത്രവും ദാവൂദിന്‍റെ ജീവിതത്തെക്കുറിച്ചും മാത്രമല്ല ചിത്രം പറയുന്നത്​. ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാകുമെന്നും റാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. 2002ല്‍ റിലീസ് ചെയ്ത അദ്ദേഹത്തിന്‍റെ 'കമ്പനി' മികച്ച ഗ്യാങ്സ്റ്റര്‍ ചിത്രമായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷയിലും 'ഡി കമ്പനി' റിലീസ് ചെയ്യുന്നുണ്ട്.

Full View

Tags:    
News Summary - D Company teaser released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.