സിനിമ എന്നത് കോമൺസെൻസാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തിരയിൽ ക്ലാപ് അടിച്ചതിന്റെ അറിവിലാണ് ബേസിൽ കുഞ്ഞിരാമായണം ചെയ്തതെന്നും പിന്നീട് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ഹിറ്റാണെന്നും ധ്യാൻ പുതിയ അഭിമുഖത്തിൽ പറഞ്ഞു. നാലഞ്ച് സിനിമ വേണ്ട, ഒരൊറ്റ സിനിമ മതി നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ. സിനിമ കാണുന്നവർക്കും പഠിക്കുന്നവർക്കും അറിയുന്നവർക്ക് എല്ലാവർക്കും അറിവുണ്ടെന്നും കൂട്ടിച്ചേർത്തു.
' തിരയിൽ ക്ലാപ് അടിച്ചതിന്റെ അറിവിലാണ് ബേസിൽ കുഞ്ഞിരാമായണം ചെയ്യുന്നത് . ലോഹം, ഉട്ടോപ്യയിലെ രാജവ്, ജമ്‌നാപ്യാരി, ഡബിൾ ബാരൽ കുഞ്ഞിരാമായണം എന്നീ സിനിമകൾക്കൊപ്പമാണ് 2015 ൽ ചിത്രം തിയറ്ററുകളിലെത്തിയത്. ഓണം വിന്നറായിരുന്നു ആ ചിത്രം. ഏറ്റവും വലിയ എന്റർടെയ്‌നറുമായിരുന്നു. ലിജോ ചേട്ടൻ, രഞ്ജിത് ചേട്ടൻ തുടങ്ങി എത്രയോ വലിയ സംവിധായകരുടെ സിനിമകൾ അതിലുണ്ടായിരുന്നു. ഒരു പടം മാത്രം ക്ലാപ് അടിച്ച ഒരാൾക്കുള്ള സിനിമാറ്റിക്ക് അറിവ് എന്താണ്? ഒരു പടം മതി. കാരണം സിനിമ എന്നത് കോമൺസെൻസാണ്.
നാലഞ്ച് സിനിമ ചെയ്ത് കഴിഞ്ഞാൽ മാത്രമേ അറിവുണ്ടാകു എന്നാണ് നമ്മളുടെ വിചാരം. ഒരൊറ്റ സിനിമയുടെ അറിവ് മതി നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ. സിനിമ കാണുന്നവർക്കും സിനിമ പഠിക്കുന്നവർക്കും അറിയുന്നവർക്ക് എല്ലാവർക്കും അറിവുണ്ട്. ബേസിക്ക് സാധനങ്ങളെയുള്ളൂ സിനിമയിൽ. വൈഡ്, ക്ലോസ്, ടു ഷോട്ട്, മിഡ് പിന്നെ നാലഞ്ച് ആംഗിളുകൾ. അത് എവിടെ വെക്കണം എന്ന് അറിഞ്ഞാൽ മതി. കൂടാതെ കഥ പറയാനും അറിയണം. അത് പോലും അറിയാത്ത ആളുകൾ ഇപ്പോഴുമുണ്ട്. ഒരു പടം ക്ലാപ്പടിച്ച ബേസിലിന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പടം ഹിറ്റല്ലേ?എത്ര സമയത്തിൽ ഈ ക്രാഫ്റ്റിനെ നമ്മൾ പഠിച്ചെടുക്കുന്നു എന്നുള്ളതിലാണ് കാര്യം'- ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു
വർഷങ്ങൾക്ക് ശേഷമാണ് ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. വീനിത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ, നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരാണ് മറ്റുകഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.