ഇടവേള ബാബു പോസിറ്റീവായ വ്യക്തിയെന്ന്; വിവാദത്തിൽ പിന്തുണയുമായി ഒമർ ലുലു

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച അമ്മ ഭാരവാഹി ഇടവേള ബാബുവിനെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. അഭിമുഖം കണ്ടാൽ ഇടവേള ബാബു എന്താ ഉദ്ദേശിച്ചത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞ കാര്യം വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്നാണ് വിവാദമായ ഇന്‍റർവ്യൂ കണ്ടത്. ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത്. വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം. പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്. "മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്".

അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട്‌ നടീനടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്. പിന്നെ ഇന്‍റർവ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന്. ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.