'നടിയുടേതെന്ന്​ പറഞ്ഞ്​ സിനിമയിൽ നൽകിയ നമ്പരിൽ വിളിയോട്​ വിളി'; വേണ്ടാരുന്നു, ഞങ്ങളെ ഇങ്ങനെ പറ്റിക്കണ്ടാരുന്നു എന്ന്​ ആരാധകർ

ജയസൂര്യ നായകനായെത്തിയ പുതിയ സിനിമ സണ്ണിയെക്കുറിച്ചുള്ള രസകരമായ പ്രതികരണവുമായി സംവിധായകൻ രഞ്​ജിത്​ ശങ്കർ. സിനിമയില്‍ ഒരു നടിയുടേതെന്ന രീതിയില്‍ കാണിച്ചിരിക്കുന്ന നമ്പരിലേക്ക്​ ഫോൺ വിളികളും മെ​സ്സേജുകളും തുടർച്ചയായി വരുന്നതായാണ്​ സംവിധായകൻ പറയുന്നത്​. അതൊരു നടിയുടേയും നമ്പരല്ലെന്നും ത​െൻറ അസിസ്​റ്റൻറി​േൻറതാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. 'സണ്ണിയില്‍ നിമ്മിയുടെ നമ്പര്‍ ആയി കാണിച്ചിരിക്കുന്നത് എ​െൻറ അസിസ്റ്റൻറ്​ ആയ സുധീഷ് ഭരത​േൻറതാണ്. ഒരാഴ്​ചയായി അതില്‍ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക'-രഞ്​ജിത്​ ഫേസ്​ബുക്കിൽ കുറിച്ചു.


രസകരമായ കമൻറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്​. 'നിമ്മി ആയിട്ട് സണ്ണിയില്‍ സണ്ണി ലിയോണ്‍ വരാഞ്ഞത് സുധീഷി​െൻറ ഭാഗ്യം', 'വേണ്ടാരുന്നു രഞ്ജിത്തേട്ടാ, ഞങ്ങളെ ഇങ്ങനെ പറ്റികണ്ടാരുന്നു', 'ഇത്രയും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികൾ ഉണ്ടല്ലോ', 'അസിസ്റ്റൻറിന് പണി കൊടുക്കുവാണേൽ ഇങ്ങനെ കൊടുക്കണം അളിയാ'എന്നിങ്ങനെ പോകുന്നു കമൻറുകള്‍.

ഇതിനിടെ സ്‌പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക് സണ്ണി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡിനിടയില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന സണ്ണി ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടി വരുന്നു. തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട്, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്ന സണ്ണി, ഈ വൈകാരിക ശൂന്യത നികത്താനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്.

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്​ഠന്‍ നിര്‍വഹിക്കുന്നു. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.



Tags:    
News Summary - director renjith sankers facebook post about actress number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.