ദുബൈ: ഫഹദ് ഫാസിലിനും നസ്രിയക്കും യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ. ആദ്യമായാണ് മലയാള സിനിമയിൽ നിന്നുള്ള താരദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ തുടങ്ങിയ നടന്മാർക്കും ഇവരുടെ ഭാര്യമാർക്കും നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
ദുബൈയിലെ സർക്കാർ സേവനദാതാക്കളായ ഇ.സി.എച്ചാണ് ഫഹദിന്‍റെയും നസ്രിയയുടെയും ഗോൾഡൻ വിസ നടപടികൾ പൂർത്തിയാക്കിയത്. ഇ.സി.എച്ച് സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഇരുവരും ഗോൾഡൻ വിസ ഏറ്റുവാങ്ങി. അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി, ദുബൈ ടി.വി ഡയറക്ടർ അഹ്മദ്, പി.എം. അബ്ദുറഹ്മാൻ, ഫാരിസ് ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. ദുബൈയുടെ അംഗീകാരത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ഫഹദും നസ്രിയയും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.