അനന്തപൂർ (ആന്ധ്രപ്രദേശ്): ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 'ആർ.ആർ.ആർ' വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. തെലുഗു സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി.ആറും നായക വേഷത്തിലെത്തിയ ചിത്രത്തിനായി രണ്ടുവർഷത്തിലേറെയായി ആരാധകർ കാത്തിരിക്കുകയായിരുന്നു.
രാജമൗലി ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ എന്റർടെയ്നറാണ് ചിത്രമെന്ന റിപ്പോർട്ടുകൾക്കിടയിൽ ആന്ധ്രപ്രദേശിൽ നിന്ന് ഒരു സങ്കട വാർത്തയും പുറത്തുവന്നു. അനന്തപൂരിലെ എസ്.വി മാക്സിൽ റിലീസ് ദിനം ആർ.ആർ.ആർ കണ്ടുകൊണ്ടിരിക്കെ ഒരു ആരാധകൻ കുഴഞ്ഞുവീണ് മരിച്ച വാർത്തയായിരുന്നു അത്.
30കാരനായ ഒബുലേസുവാണ് സിനിമ കാണുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചത്. അനക്കമില്ലാതെ കാണപ്പെട്ട ഒബുലേസുവിനെ കൂട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിയിൽ വെച്ച് ഇയാൾ മരിച്ചു. ദുരന്തവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് തെലുഗു സിനിമ ആരാധകർ.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തെലുഗു സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയെടുത്ത ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.