ന്യൂഡൽഹി: സുശാന്ത് സിങ് രജ്പുതിെൻ മരണവുമായി ബന്ധപ്പെട്ട് അതിരു കടനന റിപ്പോർട്ടിങ് നടത്തിയെന്ന് ആരോപിച്ച് റിപ്പബ്ലിക്, ടൈംസ് നൗ ചാനലുകൾക്കെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ച നിർമാതാക്കളുടെ കൂട്ടായ്മക്കെതിരെ നടി കങ്കണ റണാവത്ത്.
കരൺ ജോഹർ, യഷ് രാജ്, ആമിർ ഖാൻ, ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുടേതടക്കമുള്ള നിർമാണ കമ്പനികളുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയാണ് കങ്കണ രംഗത്ത് വന്നത്.
ബോളിവുഡ് മയക്കു മരുന്നിെൻറയും ചൂഷണത്തിേൻറയും സ്വജനപക്ഷപാതത്തിേൻറയും ജിഹാദിേൻറയും കേന്ദ്രമാണെന്ന് കങ്കണ അഭിപ്രായപ്പെട്ടു. തനിക്കെതിരെയും കേസ് കൊടുക്കണമെന്നും താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എല്ലാവരേയും തുറന്നു കാണിക്കുന്നത് തുടരുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.
ബോളിവുഡിലെ സൂപ്പർ നായകർക്കെതിരെയും കങ്കണ രംഗത്തു വന്നു. വലിയ നായകൻമാർ ആർക്കു വേണ്ടിയും നിലകൊള്ളില്ലെന്ന് കങ്കണ ആരോപിച്ചു.
''വലിയ നായകന്മാർ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നു, അവർ സുശാന്ത് സിംഗ് രജ്പുത്തിനെപ്പോലുള്ള ചെറുപ്പക്കാരെ കടന്നു വരാൻ അനുവദിക്കുന്നില്ല. അമ്പതാമത്തെ വയസ്സിലും അവർക്ക് സ്കൂൾ കുട്ടിയായി അഭിനയിക്കണം. ആളുകൾ അവരുടെ കൺമുന്നിൽ വെച്ച് തെറ്റ് ചെയ്താലും അവർ ആർക്കു വേണ്ടിയും നിലകൊള്ളില്ല''
ബോളിവുഡ് സിനിമാലോകം ചില കുടുംബത്തിൽപെട്ട ആളുകളുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതിനെയും കങ്കണ വിമർശിച്ചു.
'നിങ്ങൾ എെൻറ വൃത്തികെട്ട രഹസ്യങ്ങൾ മറയ്ക്കുക, ഞാൻ നിങ്ങളുടേതും മറയ്ക്കും'എന്ന ഒരു അലിഖിത നിയമം ഇവിടെ ചലച്ചിത്ര മേഖലയിലുണ്ട്. അതാണ് അവരുടെ പരസ്പരം വിശ്വാസത്തിെൻറ ഏക അടിസ്ഥാനം. ഞാൻ ജനിച്ചതു മുതൽ സിനിമാ കുടുംബങ്ങളിൽ നിന്നുള്ള ചുരുക്കം ചില പുരുഷന്മാർ മാത്രം വ്യവസായം നടത്തുന്നതാണ് കാണുന്നത്. ഇത് എപ്പോഴാണ് മാറുക?'' മറ്റൊരു ട്വീറ്റിൽ കങ്കണ ചോദിച്ചു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം മൂലം ബോളിവുഡിന് എന്തുകൊണ്ട് പ്രശ്‌നങ്ങളുണ്ടായിയെന്ന് കങ്കണ ചോദിച്ചു. വ്യവസായവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഉയർന്നുവരുന്നു. അത് മാത്രമല്ല, ബോളിവുഡിലെ ഭീഷണിപ്പെടുത്തലിനെതിരെ താൻ വളരെക്കാലമായി ശബ്ദമുയർത്തുകയാണെന്നും ഇതെല്ലാം കാരണം ഒരു നടന് ജീവൻ നഷ്ടപ്പെട്ടുവെന്നും മറ്റൊരു ട്വീറ്റിൽ കങ്കണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.