കൊച്ചി: സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് സിനിമാ മേഖലയിലെ സംഘടനയായ ഫിലിം ചേംബർ. സിനിമകൾ വിതരണത്തിന് നൽകില്ല. 50 ശതമാനം ആളുകളെ വെച്ച് സിനിമ പ്രദർശിപ്പിക്കാനാകില്ല. വിനോദ നികുതിയിൽ ഇളവ് നൽകണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തിയറ്ററുകൾ തുറക്കാത്തത് സർക്കാറിനോടുള്ള പ്രതിഷേധമല്ലെന്നും ഇവർ പറഞ്ഞു.
തിയേറ്ററുകള്‍ അടുത്തയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന (ഫിയോക്ക്) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയിരുന്നു. തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു.
തിയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി ഒൻപതുവരെ മാത്രമായിരിക്കും. മൾട്ടിപ്ളെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം. ആവശ്യമായ മുന്‍കരുതലുകള്‍ തിയേറ്റര്‍ അധികൃതര്‍ എടുക്കണമെന്നും നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.