ചലച്ചിത്ര നിരൂപകൻ എൽ.എം കൗശിക് അന്തരിച്ചു; വിശ്വസിക്കാനാവാതെ സിനിമാ ലോകം

 ചെന്നൈ: പ്രശസ്ത സിനിമാ നിരൂപകനും ടെലിവിഷൻ അവതാരകനുമായ എൽ. എം കൗശിക് ( 35) അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കൗശികിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്.

ശരിക്കും ഹൃദയഭേദകം എന്നാണ് നടൻ ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തത്. ശരിക്കും ഇത് ഹൃദയഭേദകമാണ്. സത്യമാകരുതെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാനസികാവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ലെന്നും -ദുൽഖർ ട്വീറ്റ് ചെയ്തു. താങ്കളെ മിസ് ചെയ്യുമെന്നായിരുന്നു വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തത്.

കൗശികിന്റെ മരണ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും കീർത്തി സുരേഷ് കുറിച്ചു. ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടി വന്നത് ദുഃഖകരമാണെന്ന് രശ്മിക മന്ദാന ട്വീറ്റ് ചെയ്തു.

സംവിധായകൻ വെങ്കട്ട് പ്രബുവും കൗശികിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിട്ടുണ്ട്. 'വിശ്വസിക്കാൻ കഴിയുന്നില്ല! രണ്ട് ദിവസം മുമ്പ് അവനോട് സംസാരിച്ചു! ജീവിതം ശരിക്കും പ്രവചനാതീതമാണ്! ന്യായമല്ല! കൗശികിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം! വളരെ വേഗം പോയി സുഹൃത്തേ,' വെങ്കട്ട് പ്രഭു ട്വീറ്റ് ചെയ്തു. നടി അദിതി റാവു ഹൈദാരി ട്വീറ്റ് ചെയ്തു, "കൗശിക് എൽഎം സമാധാനത്തിൽ വിശ്രമിക്കൂ. നിങ്ങളുടെ നല്ല വാക്കുകൾക്ക് എപ്പോഴും നന്ദി. കുടുംബത്തിന് പ്രാർഥനയും അനുശോചനവും ശക്തിയും."- നടി കുറിച്ചു

Tags:    
News Summary - Film critic And VJ Kaushik LM passes away at 36

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.