'നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ'; സുരേഷ് ഗോപിക്കുള്ള ജന്മദിന സമ്മാനമായി വരാഹം ടീസർ പുറത്ത്

​സുരേഷ് ഗോപി നായകനായി എത്തുന്ന വരാഹം സിനിമയുടെ ടീസർ പുറത്ത്. നടന്റെ ജന്മദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. സസ്​പെൻസ് ത്രില്ലറായിരിക്കും വരാഹമെന്ന സൂചനകളാണ് ടീസർ നൽകുന്നത്.

വ്യത്യസ്ത ഗെറ്റപ്പിലാണ് സിനിമയിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. സനൽ .വി. ദേവനാണ് സുരേഷ് ഗോപിയുടെ 257ാമത്തെ ചിത്രമായ വരാഹം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ മേനോനും ഈ ചിത്രത്തിൽ മുഖ്യമായ വേഷങ്ങളണിയുന്നു.

മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈയിൻമെന്റ് എന്നീ ബാനറുകളിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവ്യാനായർ, പ്രാചി ടെഹ്ളാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.


Full View

Tags:    
News Summary - Varaham Movie Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.