വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആറിലെ മ്യൂസിക്കൽ വീഡിയോ പുറത്തിറങ്ങി

മനു ആനന്ദ് സംവിധാനം ചെയ്ത് വിഷ്ണു വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ എഫ് ഐ ആറിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. "Anthem of Harmony" എന്ന മ്യൂസിക്കൽ വീഡിയോ ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്.മഷൂഖ് റഹ്മാൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അശ്വതാണ്.

മലയാളികളുടെ പ്രിയ താരം മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, റീബ മോണിക്ക ജോൺ, പാര്‍വതി ടി, റെയ്‍സ വില്‍സണ്‍, റാം സി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗൗതം മേനോന്‍റെ അസിസ്റ്റന്‍റ് കൂടിയായിരുന്ന മനു ആനന്ദിന്റെ സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.

വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് 'എഫ്ഐആര്‍' എത്തുക. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക

Full View

Tags:    
News Summary - FIR Movie Musical video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.