സിനിമാസെറ്റിൽ ബയോമെട്രിക് സംവിധാനം; പുതിയ തുടക്കവുമായി ഫ്രൈഡേ ഫിലിം ഹൗസിന്റെ 'പടക്കളം'

ഫീസുകൾക്കും, കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മാത്രം ഇത്രയും കാലം ബാധകമായിരുന്ന ബിയോമെട്രിക് സംവിധാനവുമായി മലയാള ചിത്രം ‘പടക്കളം’. വിജയ് ബാബുവിന്റെ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന സിനിമയുടെ സെറ്റിലാണ് പുതിയ തുടക്കം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് പ്രധാന പശ്ചാത്തലമായ ചിത്രം, സെപ്റ്റംബർ പത്ത് ചൊവ്വാഴ്ച്ച മുതൽ ചിത്രീകരണം ആരംഭിച്ചു. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ ചേർന്നാണ് നിർമാണം. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്നു.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. ബേസിൽ ജോസഫിനോടൊപ്പം സഹായിയായി പ്രവർത്തിക്കുകയും തിരക്കഥാകൃത്ത് ജസ്റ്റിൻ മാത്യുവിനോടൊപ്പം രചനയിലും സഹകരിച്ചു പോന്നതിനു ശേഷമാണ് മനു സ്വരാജ് ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ഫ്രൈഡേ അവതരിപ്പിക്കുന്ന പതിനാറാമത് പുതുമുഖ സംവിധായകനാണ് മനു സ്വരാജ്.

പൂർണ്ണമായും ഒരു ക്യാംപസ് ചിത്രമാണിത്. ചിത്രത്തിൻ്റെ തൊണ്ണൂറുശതമാനം രംഗങ്ങളും ഇവിടെത്തന്നെയാണു ചിത്രീകരിക്കുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. രണ്ടു ഷെഡ്യൂളുകളിലായി എഴുപതു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ക്യാംപസിൽ മാത്രം.ഒരു ക്യാമ്പസ് എന്നു കേൾക്കുമ്പോൾ പ്രേക്ഷകൻ്റെ മുന്നിൽ പെട്ടെന്നു കടന്നു വരുന്ന പല മുൻവിധികളേയും തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കുമിത്. ഫുൾ ഫൺ, ഫിൻ്റെസി ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് വിജയ് ബാബു പറഞ്ഞു. നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരുക്യാമ്പസാണിത്. ഇവിടുത്തെ വിദ്യാർത്ഥികൾ പുതിയ തലമുറക്കാരും ഉയർന്ന ചിന്താഗതികളുമൊക്കെയുള്ളവർ കൂടിയാണ്. ശാസ്ത്രയുഗത്തിൽ,കോമിക്സും, സൂപ്പർ ഹീറോയുമൊക്കെ വായിച്ച് അതിൽ ആകൃഷ്ടരായ കുട്ടികളാണ്. അവരുടെ വീക്ഷണങ്ങളിലും, ചിന്തകളിലുമൊക്കെ ഇതിൻ്റെ പ്രതിഫലനങ്ങൾ ഏറെയുണ്ട്.ഇവിടെ ബുദ്ധിയും, കൗശലവുമൊക്കെ കൈമുതലായിട്ടുള്ള ഈ വിദ്യാർത്ഥികൾക്ക് ചില പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. വിദ്യാർത്ഥികളെ നേരിടുന്ന ഈ പ്രശ്നത്തെ തരണം ചെയ്യാള്ള ഇവരുടെ ശ്രമങ്ങൾ ഏറെ തികഞ്ഞ ഹ്യൂമർ മുഹൂർത്തങ്ങളിലൂടെ അവരിപ്പിക്കുകയാണ് ഇവിടെ. ഇതാണ് മറ്റു ക്യാമ്പസ് ചിത്രങ്ങളിൽ നിന്നും ഈ സിനിമയെ ഏറെ വ്യത്യസ്ഥമാക്കുന്നത്.

നാലായിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി, വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം. സന്ധീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് ബോയ്, ( വാഴ ഫെയിം)അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം), യുട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര ക്യാമ്പസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

Tags:    
News Summary - Friday Film House new Movie Padakkalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.