ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാെൻറ ഭാര്യയെന്ന പദവി തെൻറ തൊഴിൽ ജീവിതത്തെ മോശമായി ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് ഭാര്യ ഗൗരി ഖാൻ. കോഫി വിത് കരൺ സീസൺ ഏഴിലാണ് ഗൗരി മനസു തുറന്നത്. ഗൗരിയും മഹീപ് കപൂറും ഭാവന പാൻഡെയും അതിഥികളായി എത്തുന്ന പരിപാടി നാളെ ഡിസ്നി ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യും. മൂവരും തങ്ങളുടെ വിവാഹജീവിതത്തിലെയും മറ്റുമുള്ള കാര്യങ്ങളാണ് പരിപാടിയിലൂടെ വെളിപ്പെടുത്തുന്നത്.
ഇൻറീരിയർ ഡിസൈനറാണ് ഗൗരി. ഷാരൂഖിെൻറ ഭാര്യയായതിനാൽ പലപ്പോഴും അർഹിച്ച ജോലി കിട്ടുന്നില്ലെന്ന് ഗൗരി പറഞ്ഞു. ഗൗരിയെ വിളിച്ചാൽ നല്ല ശ്രദ്ധകിട്ടുമെന്നും അതിനാൽ കൂടുതൽ ജോലി സാധ്യതയുണ്ടെന്നുമാണ് പലരുടെയും ധാരണ. ഒരു പുതിയ പ്രൊജക്ട് വരുേമ്പാൾ, ചിലർ എന്നെ ഒരു ഡിസൈനർ എന്ന നിലയിലാണ് സമീപിക്കുന്നത്. എന്നാൽ മറ്റു ചില സമയങ്ങളിൽ ഷാരൂഖിെൻറ ഭാര്യക്കൊപ്പമാണ് ജോലി ചെയ്യുന്നത് എന്നത് ഇഷ്ടമില്ലാത്ത ചിലരുണ്ട്. ലഭിക്കുന്ന പ്രോജക്ടുകളിൽ പകുതിയും ഇങ്ങനെയാണെന്ന് അവർ ഷോയിൽ പങ്കുവെച്ചു.
ജോലിയുടെയും പണത്തിെൻറയും പ്രശസ്തിയുടെയും ഭാഗമായി നേരിട്ട പ്രശ്നങ്ങളെ കുറിച്ച് നേരത്യേത മഹീപ് പറഞ്ഞിരുന്നു. ''സഞ്ജയ് വർഷങ്ങളോളം ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്ന സമയമുണ്ട്. പണത്തിന് വളരെ ഞെരുക്കമായിരുന്നു. ഗ്ലാമറസ് ലോകത്താണ് എെൻറ കുട്ടികൾ വളർന്നത്. ചില ആളുകളെ കാണുേമ്പാൾ കപൂർ കുടുംബത്തിലെ പരാജയപ്പെട്ടുപോയ ആളുകളാണ് ഞങ്ങൾ എന്ന് എനിക്ക് തോന്നി'' -അവർ പറഞ്ഞു.
കരൺ തന്റെ ഷോയിൽ 25 ലധികം പേർക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. രൺവീർ സിംഗ്, ആലിയ ഭട്ട്, അക്ഷയ് കുമാർ,സാമന്ത റൂത്ത് പ്രഭു, സാറ അലി ഖാൻ, ജാൻവി കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ, സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി, ഷാഹിദ് കപൂർ, ഇഷാൻ ഖട്ടർ, അനന്യ പാണ്ഡേ, വിജയ് ദേവേരകൊണ്ട, സിദ്ധാന്ത് ചതുർവേദി കപൂർ, ആമിർ ഖാൻ തുടങ്ങിയവർ അവരി ചിലരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.