നടൻ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി മകൻ ദുൽഖറും. സമൂഹമാധ്യമങ്ങളിൽ ദുൽഖർ പിതാവിനൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'എെൻറത്' എന്നാണ് ദുൽഖറിെൻറ കുറിപ്പ് തുടങ്ങുന്നത്.
എെൻറ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ. എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ള മനുഷ്യൻ താങ്കളാണെന്നും ദുൽഖർ കുറിക്കുന്നു. പിതാവിനെ ഉമ്മവയ്ക്കുന്ന ചിത്രമാണ് കുറുപ്പിനൊപ്പം നൽകിയിരിക്കുന്നത്.
'എെൻറ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യനാണ് താങ്കൾ. ഒരു കേൾവിക്കാരനായി ഇരുന്നുകൊണ്ട്മാത്രം എെൻറ പ്രശ്നങ്ങളിൽ എന്നെ സമാധാനിപ്പിക്കാൻ താങ്കൾക്കാവും.താങ്കളാണ് എെൻറ സമാധാനം. ഒാരോ ദിനവും താങ്കളെപ്പോലെയാകാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഇത്രയധികം സമയം താങ്കളോടൊപ്പം ചിലവഴിക്കാൻ ഞങ്ങൾക്ക് ലഭിക്കുന്നത് ഞങ്ങളുടെ അനുഗ്രഹമാണ്.
മറിയത്തിനോെടാപ്പം താങ്കളെ കാണുന്നതാണ് എെൻറ ജീവിതത്തിലെ ഏറ്റവുംവലിയ സന്തോഷം. ഇനിയും താങ്കൾ വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരണം. ഞങ്ങൾ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു'-ദുൽഖർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.