Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'എ​ന്‍റേത്​';...

'എ​ന്‍റേത്​'; വാപ്പിച്ചിക്ക്​ പിറന്നാൾ ആശംസയുമായി ദുൽഖറും

text_fields
bookmark_border
എ​ന്‍റേത്​; വാപ്പിച്ചിക്ക്​ പിറന്നാൾ ആശംസയുമായി ദുൽഖറും
cancel

ടൻ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി മകൻ ദുൽഖറും. സമൂഹമാധ്യമങ്ങളിൽ ദുൽഖർ പിതാവിനൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്​. 'എ​െൻറത്' എന്നാണ്​ ദുൽഖറി​െൻറ കുറിപ്പ്​ തുടങ്ങുന്നത്​.

എ​െൻറ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ. എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ള മനുഷ്യൻ താങ്കളാണെന്നും ദുൽഖർ കുറിക്കുന്നു. പിതാവിനെ ഉമ്മവയ്​ക്കുന്ന ചിത്രമാണ്​ കുറുപ്പിനൊപ്പം നൽകിയിരിക്കുന്നത്​.

'എ​െൻറ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യനാണ്​ താങ്കൾ. ഒരു കേൾവിക്കാരനായി ഇരുന്നുകൊണ്ട്​മാത്രം എ​െൻറ പ്രശ്​നങ്ങളിൽ എന്നെ സമാധാനിപ്പിക്കാൻ താങ്കൾക്കാവും.താങ്കളാണ് എ​െൻറ സമാധാനം. ഒാരോ ദിനവും താങ്കളെപ്പോലെയാകാൻ ഞാൻ ശ്രമിക്കാറുണ്ട്​. ഇപ്പോൾ ഇത്രയധികം സമയം താങ്കളോടൊപ്പം ചിലവഴിക്കാൻ ഞങ്ങൾക്ക്​ ലഭിക്കുന്നത് ഞങ്ങളുടെ അനുഗ്രഹമാണ്.

മറിയത്തിനോ​െടാപ്പം താങ്കളെ കാണുന്നതാണ്​ എ​െൻറ ജീവിതത്തിലെ ഏറ്റവുംവലിയ സന്തോഷം. ഇനിയും താങ്കൾ വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരണം. ഞങ്ങൾ താങ്കളെ ഒരുപാട്​ സ്നേഹിക്കുന്നു'-ദുൽഖർ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dulqar salmanhappy birthday
Next Story