'പാലം കടക്കുവോളം മാർക്കിസം പാലം കടന്നാൽ കൂർക്കിസം' വൈറ്റില പാലം തുറന്നുകൊടുത്തവർക്ക് ഹരീഷ് പേരടിയുടെ പിന്തുണ

കൊച്ചി: വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത സംഭവത്തിൽ സർക്കാരിനെതിരെ ഹരീഷ് പേരടി. പാലാരിവട്ടത്ത് നിന്ന് വൈററിലയിലേക്കുള്ള ദൂരം സത്യത്തിന്‍റെയും ശരിയുടെയും ദൂരമാണെന്നുള്ള കാര്യം കൊച്ചിയിലെ കുട്ടികൾക്ക് അറിയാം എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞത്.

പാലാരിവട്ടം മേൽപ്പാലത്തിൽ അഴിമതി കാണിച്ച മാഫിയയാണ് വൈറ്റില പാലം തുറന്നുകൊടുത്തതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് വ്യാഴാഴ്ച പാലം സന്ദർശിച്ച ശേഷം മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടും പാലം തുറന്നുകൊടുത്ത വിഫോർ പ്രവർത്തകരെ അഭിനനന്ദിച്ചുമാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പത്ത് വർഷത്തിനു ശേഷം LDFന് ഭരണം വീണ്ടും കൊടുത്ത കൊച്ചിയിലെ കുട്ടികൾ പുതിയ കുട്ടികൾ തന്നെയാണ് ...അതിൽ ഞങ്ങൾക്കാർക്കും സംശയമില്ല...പാലം കടക്കുവോളം മാർക്കിസം...പാലം കടന്നാൽ കൂർക്കിസം..അതല്ല അവരുടെ രാഷ്ട്രീയം..പാലാരിവട്ടത്ത് നിന്ന് വൈററിലയിലേക്കുള്ള ദൂരം സത്യത്തിന്റെയും ശരിയുടെയും ദൂരമാണെന്ന് അവർക്കറിയാം...അതുകൊണ്ട് കൊച്ചിയിലെ കുട്ടികൾ സത്യത്തിന്റെ പിറകെ സഞ്ചരിക്കും..ഇടതു വശം ചേർന്ന് സഞ്ചരിക്കും..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.