കോഴിക്കോട്: നടി പാർവതി തിരുവോത്തിന് നിറഞ്ഞ അഭിനന്ദനവുമായി നടൻ ഹരീഷ് പേരടി. ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതിയെന്നും, പാർവതി അടിമുടി രാഷ്ട്രീയമാണെന്നും ഹരീഷ് പേരടി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
'ആരാണ് പാർവ്വതി?...ധൈര്യമാണ് പാർവ്വതി...സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി...തിരുത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്...' -ഹരീഷ് പേരടി പറയുന്നു.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ പുരുഷമേൽക്കോയ്മക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ ദിവസങ്ങളിലും പാർവതിക്ക് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു. ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ നിലപാടെടുക്കാൻ മലയാള താരങ്ങൾ മടിച്ചപ്പോൾ പാർവതി സധൈര്യം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഹരീഷ് പേരടി പാർവതിയെ കുറിച്ച് എഴുതിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.