പൊന്നിയൻ സെൽവൻ ചിത്രീകരണത്തിനിടെ കുതിര ചത്തു; മണിരത്​നത്തിനെതിരെ കേസ്​

ചെന്നൈ: ബിഗ്​ ബജറ്റ്​ ചിത്രം പൊന്നിയൻ സെൽവന്‍റെ ചിത്രീകരണത്തിനിടെ കുതിര ചത്ത സംഭവത്തിൽ സംവിധായകൻ മണിരത്​നത്തിനെതിരെ ​േകസ്​. മണിരത്​നത്തിന്‍റെ നിർമാണ കമ്പനിയായ മദ്രാസ്​​ ടോക്കീസ്​ മാനേജ്​മെന്‍റിനും കുതിരയുടെ ഉടമക്കെതിരെയുമാണ്​ എഫ്​.ഐ.ആർ. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ​ മറ്റു നിർമാതാക്കൾ.

പീപ്പ്​ൾ ഫോർ എത്തിക്കൽ ട്രീറ്റ്​മെന്‍റ്​ ഓഫ്​ ആനിമൽസി​ന്‍റെ​ (പേട്ട) പരാതിയി​ലാണ്​ നടപടി. മണിരത്​ന​ത്തിനെതിരെ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

ചരിത്ര -ആക്ഷൻ സിനിമയായതിനാൽ നിരവധി കുതിരകളെ ചിത്രീകരണത്തിന്​ ഉപയോഗിക്കുന്നുണ്ട്​. ഷൂട്ടിങ്​ സമയത്ത്​ കുതിരകളുടെ തല തമ്മിൽ കൂട്ടിയിടിച്ചാണ്​ അപകടം. സംഭവ സ്​ഥലത്തുവെച്ചുതന്നെ കുതിര ചത്തു. ഹൈദരാബാദിൽ വെച്ചായിരുന്നു ചിത്രീകരണം. കുതിര ചത്ത വിവരം അറിഞ്ഞതോടെ പേട്ട, പൊലീസിൽ പരാതി നൽകുകയായിരുന്നു.

കമ്പ്യൂട്ടർ യുഗത്തിൽ കുതിരകളെ ഉ​പയോഗിച്ച്​ അപകടകരമായ രീതിയിൽ ചിത്രീകരണം ന​ടത്തേണ്ട ആവശ്യമില്ലെന്ന്​ പേട്ട ഭാരവാഹികളിലൊരാളായ ഖുഷ്​ബൂ ഗുപ്​ത പറഞ്ഞു.

ക്ഷീണിതരും അവശതയിലുമായിരുന്ന കുതിരയെ പൊന്നിയൻ സെൽവന്‍റെ ചിത്രീകരണത്തിന്​ വിട്ടുനൽകിയതിനാണ്​ കുതിരയുടെ ഉടമക്കെതിരെ കേസ്​. എഫ്​.ഐ.ആറ​ിന്‍റെ അടിസ്​ഥാനത്തിൽ അനിമൽ വെൽഫയർ ബോർഡ്​ ജില്ല കലക്​ടറോടും തെലങ്കാന മൃഗക്ഷേമ വകുപ്പിനോടും അന്വേഷണം നടത്തി റി​േപ്പാർട്ട്​ സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

പൊന്നിയൻ സെൽവന്‍റെ ചിത്രീകരണം മധ്യപ്രദേശിൽ പുരോഗമിക്കുകയാണ്​. ഐശ്വര്യ റായ്​, ചിയാൻ വിക്രം, തൃഷ, ജയം രവി, കാർത്തി, പ്രകാശ്​ രാജ്​ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന പൊന്നിയൻ സെൽവൻ മണിരത്​നത്തിന്‍റെ സ്വപ്​ന സിനിമയാണ്​.

രണ്ടു ഘട്ടങ്ങളായാണ്​ സിനിമ പുറത്തിറങ്ങുക. എ.ആർ. റഹ്​മാനാണ്​ ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്​. കൽക്കി കൃഷ്​ണമൂർത്തിയുടെ പൊന്നിയൻ സെൽവൻ എന്ന തമിഴ്​ നോവലിനെ അടിസ്​ഥാനമാക്കിയാണ്​ ചിത്രം. 

Tags:    
News Summary - horse dies at Ponniyin Selvan shoot FIR against Mani Ratnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.