തിരുവനന്തപുരം: അഞ്ച് രാപകലുകൾ നീണ്ട 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തിരുവനന്തപുരം മേഖല പതിപ്പിന് ഇന്ന് കൊടിയിറങ്ങും. അവസാനദിനമായ ഇന്ന് രാജ്യാന്തര ചലച്ചിത്രമേളയിൽ ആറു മത്സര ചിത്രങ്ങൾ അടക്കം 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ദി നെയിംസ് ഓഫ് ദി ഫ്ലവർ, ബിലെസുവർ, ഡെസ്റ്റെറോ, ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റെസറക്ഷൻ, ബേർഡ് വാച്ചിങ് എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
മലയാളത്തിലെ മത്സരചിത്രമായ 'ഹാസ്യ'ത്തിെൻറ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും. മലയാള സിനിമയിൽ വീണ്ടും പുത്തൻ പരീക്ഷണവുമായി എത്തിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' നിറഞ്ഞ സദസ്സിലാണ് പ്രദർശിച്ചത്. മോഹിത് പ്രിയദര്‍ശിയുടെ കൊസ, കിയോഷി കുറൊസോവയുടെ വൈഫ് ഓഫ് സ്പൈ എന്നിവയും മികച്ച പ്രതികരണം നേടി.
മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്. പാലക്കാട് നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തിൽ പ്രേക്ഷകപ്രീതി നേടിയ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.