പ്രേം നസീർ സുഹൃദ് സമിതിയുടെ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ ജഗതി ശ്രീകുമാറിനൊപ്പം കവി പ്രഭാവർമ, കൊല്ലം തുളസി, എം.ആർ. ഗോപകുമാർ, ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ, ജഗതിയുടെ മകൻ രാജ്കുമാർ, ഭാര്യ ശോഭ തുടങ്ങിയവർ

ജഗതി വീണ്ടും വെള്ളിത്തിരയിലേക്ക്; കൂടെ മകനും

തിരുവനന്തപുരം: സി.ബി.ഐ അഞ്ചാം ഭാഗത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്. പ്രേം നസീർ സുഹൃദ് സമിതിയുടെ രണ്ടാമത്തെ ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ മകൻ രാജ്കുമാറും പ്രധാന വേഷത്തിലുണ്ടാകും.

പേയാട്ടെ ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ കഥ കവി പ്രഭാവർമ്മ ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർക്ക് കൈമാറി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയാണ് ജഗതിയുടെ അഭിനയ തീരുമാനം അറിയിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെ ഇടത് കൈ വീശി ജഗതി പ്രഖ്യാപനം സ്വീകരിച്ചു. ഒപ്പം ഇടത് കൈ കൊണ്ട് മകനെ അനുഗ്രഹിക്കുകയും ചെയ്തു.

ഭാസ്കരൻ ബത്തേരിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. മറ്റു അണിയറ പ്രവർത്തകരെ ഉടൻ നിശ്ചയിക്കും. സെപ്റ്റംബർ ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുക. സമിതിയുടെ പ്രഥമ ചിത്രമായ സമാന്തര പക്ഷികളുടെ ടീസർ ജഗതി പ്രദർശിപ്പിച്ചു. ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സ്നേഹയെ ജഗതി ആദരിച്ചു.

നടന്മാരായ എം.ആർ. ഗോപകുമാർ, കൊല്ലം തുളസി, സംവിധായകൻ ജഹാംഗീർ ഉമ്മർ, ഗായിക ശ്യാമ, നിർമാതാക്കളായ ബിനു പണിക്കർ, നാസർ കിഴക്കതിൽ, ഡിജിലാൽ ഊട്ടി, ശൈലാബീഗം, സമിതി ഭാരവാഹികളായ സബീർ തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, തേക്കടി രാജൻ, ഷംനാദ്, അശ്വധ്വനി കമാൽ, പീരു മുഹമ്മദ് എന്നിവർപങ്കെടുത്തു.

Tags:    
News Summary - Jagathy returns again to cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.