അമിതാഭ് ബച്ചൻ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഭാര്യ ജയ ബച്ചൻ. കൊച്ചുമകൾ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സമയത്ത് സാമ്പത്തികമായി വളരെ മോശം അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. 1990 കളിൽ ബച്ചന്റെ കമ്പനി പാപ്പരായതിന് ശേഷമുള്ള സംഭവമാണ് ജയ ബച്ചൻ പങ്കുവെച്ചത്. ജയക്ക് ഒപ്പം മകൾ ശ്വേതയും പോഡ്കാസ്റ്റിൽ പങ്കെടുത്തിരുന്നു.
'ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പല തരത്തിലുള്ള പരാജയങ്ങളിലൂടെ ഞങ്ങൾ കടന്നു പോയിട്ടുണ്ട്. ഒരു മനുഷ്യൻ ദുഷ്കരവും കഠിനവുമായ ഘട്ടത്തിലൂടെ പോകുമ്പോൾ, മൗനമായി അവർക്കൊപ്പം നിൽക്കുന്നതാണ് ഏറ്റവും നല്ലത്. അവിടെ നിശബ്ദമായി നിന്നുകൊണ്ട്, നിങ്ങൾക്കൊപ്പം ഞാനുണ്ടെന്ന് അറിയിക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ഞാൻ മൗനമായി പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹത്തിനൊപ്പം കൂടെ നിന്നു'- ജയ ബച്ചൻ ബച്ചൻ പറഞ്ഞു.
1990 കളിലാണ് ബച്ചന് വലിയ കടബാധ്യത നേരിടേണ്ടി വന്നത്. മുമ്പൊരിക്കൽ നൽകി അഭിമുഖത്തിൽ തന്റെ കമ്പനി പാപ്പരായതിനെക്കുറിച്ചും നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും നടൻ വെളിപ്പെടുത്തിയിരുന്നു. അന്ന് എല്ലാദിവസവും വീടിന് മുന്നിൽ കടക്കാർ ഉണ്ടായിരുന്നെന്നും കടുത്ത അപമാനത്തിലൂടെയാണ് കടന്നു പോയതെന്നും ബച്ചൻ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.