ജീത്തു ജോസഫും ബേസിലും ഒന്നിക്കുന്ന 'നുണക്കുഴി' -ടീസർ

ബേസിൽ ജോസഫ്,ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘നുണക്കുഴി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.ആഗസ്റ്റ് 15-നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. വലിയ വജയം നേടിയ മോഹൻലാൽ ചിത്രം നേരിന് ശേഷമത്തുന്ന ജീത്തു ജോസഫ് ചിത്രം കൂടിയാണ് നുണക്കുഴി.

ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

‘ട്വൽത്ത് മാൻ’, ‘കൂമൻ’ എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. സരിഗമയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സംഗീതം – ജയ് ഉണ്ണിത്താൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ – വിഷ്ണു ശ്യാം, എഡിറ്റർ – വിനായക് വി എസ്, വരികൾ – വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് – അമൽ ചന്ദ്രൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ.

Full View


Tags:    
News Summary - Jeethu Joseph and Basil Joseph movie Nunakkuzhi - Official Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.