തെലുങ്ക് താരം ജൂനിയർ എൻ.ടി.ആറിന്റെ പേരിനൊപ്പം ചേർത്തുവെക്കുന്ന കഥാപാത്രമാണ് ആർ. ആർ. ആറിലെ കൊമരം ഭീം. 2022 ൽ പുറത്തിറങ്ങിയ എസ്. എസ് രാജമൗലി ചിത്രത്തോടെ നടന്റെ താരമൂല്യം കുത്തനെ ഉയർന്നു. ആർ. ആർ. ആറിന് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ജൂനിയർ എൻ.ടി.ആറിനെ തേടിയെത്തുന്നത്. ബോളിവുഡിലും ജൂനിയർ എൻ.ടി.ആറിന്റെ പേര് ചർച്ചയാവുന്നുണ്ട്.
ഇനി ബോളിവുഡിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് നടന്റെ തീരുമാനമത്രേ. ഹിന്ദി പ്രോജക്ടുകൾ കൈകാര്യം ചെയ്യാനായി താരം ഒരു മികച്ച ഏജൻസിയെ നിയമിച്ചുവെന്നാണ് വിവരം. ദ് സിയാസത്ത് ഡെയ്‍ലി ആണ് ഇത് റിപ്പോർട്ട് ചെയ്തത് . അധികം വൈകാതെ നടൻ മുബൈയിലേക്ക് തമാസം മാറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂനിയർ എൻ.ടി.ആർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഹൃത്വിക് റോഷന്റെ വാർ രണ്ടിലൂടൊണ് ചുവടുവെപ്പ്. സ്‌പൈ-ത്രില്ലര്‍ ചിത്രം ഒരുക്കുന്നത് അയാൻ മുഖർജിയാണ്. കിയാര അദ്വാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണിത്. 2025ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രം തിയറ്ററുകളിലെത്തും. . 2019ല്‍ ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്രോഫ്, വാണി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ വാറിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം.
പാൻ ഇന്ത്യൻ ചിത്രമായ ദേവരെയാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ജൂനിയർ എൻ.ടി ആറിന്റെ മറ്റൊരു സിനിമ. ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. സെയ്ഫ് അലിഖാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2024 ഒക്ടോബർ 10ന് ദസറ റിലീസായി തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.