ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' ന് മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.മേയ് അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും പോസിറ്റീവ് പ്രതികരങ്ങളാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം ആഗോളതലത്തിൽ 150 കോടി കളക്ഷൻ നേടിയിട്ടുണ്ട്. മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ റെക്കോർഡാണ് '2018' മറികടന്നത്.
മലയാളികൾ മാത്രമല്ല തെലുങ്ക് പ്രേക്ഷകരും '2018' നെ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് 4.5കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന്‍റെ ഡബ്ബിങ് പതിപ്പിന് ഇത്രയധികം സ്വീകാര്യത ടോളിവുഡിൽ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യദിവസം 1.01 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. രണ്ടാംദിവസം 70 ശതമാനത്തോളം വർധവ് ഉണ്ടായി. 1.73 കോടിയായിരുന്നു. മൂന്നാം ദിവസം1.74 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്.
2018 നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്.1.85 കോടിയാണ് ആദ്യദിവസം ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രം 80 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 65 കോടിയാണ് ഓവർസീസ് കളക്ഷൻ.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേൻ, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ് എന്നിങ്ങനെ വൻതാരിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ഇപ്പോൾ ചിത്രം കൊറിയയിലും റിലീസ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.