ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രശസ്തരായ പലരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഇന്ത്യയിൽ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുർജ് ഖലീഫയുടെ വാളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഇതാ ഒരു മലയാളിയുടെ ചിത്രം കൂടി ബുർജ് ഖലീഫയിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരിക്കുകയാണ്.
ദുബായിലെ പ്രമുഖ ഇൻഫ്ലുൻസറും, ഒമർ ലുലു സംവിധാനം ചെയ്ത് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന 'പെഹ്‌ലാ പ്യാർ' എന്ന ഹിന്ദി ആൽബത്തിലെ നായിക കൂടിയായ ജുമാന ഖാെൻറ ചിത്രമാണ് ബുർജിൽ പ്രദർശിപ്പിച്ചത്.! ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇത്തരത്തിൽ വരുന്നത്.
ജനുവരി രണ്ടാം വാരത്തിൽ 'പെഹ്‌ലാ പ്യാർ' റിലീസ് ചെയ്തേക്കും. ബോളിവുഡിലെ പുതിയ സെൻസേഷൻ, ടി-സീരീസിെൻറ Vaaste എന്ന ഹിറ്റ് ആൽബത്തിൽ പാടിയ നിഖിൽ ഡിസൂസ്സയാണ് പാടിയിരിക്കുന്നത്. ജുമാനയുടെ ഭർത്താവും മോഡലുമായ അജ്മൽ ഖാനാണ് ആൽബത്തിലെ നായകനായി അഭിനയിക്കുന്നത്. വിർച്വൽ പ്രൊഡക്ഷൻസിെൻറ ബാനറിൽ രതീഷ് ആനേടത്ത് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി ആണ് 'പെഹ്‌ലാ പ്യാറി'െൻറയും കാസ്റ്റിംഗ് നിർവ്വഹണം. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.