മുംബൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭയാനകമാണെന്നും സിനിമാ സെറ്റുകളിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും ഈ തൊഴിലിൽ ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതിന് മാതൃക കാണിക്കണമെന്നും തെലുങ്ക് സൂപ്പർസ്റ്റാർ നാനി.
"വായിക്കുമ്പോൾ ഇത് എന്‍റെ ഹൃദയം തകർക്കുന്നു. പക്ഷേ എന്‍റെ സെറ്റുകളിലോ എന്‍റെ ചുറ്റുപാടുകളിലോ ഇത്തരം കാര്യങ്ങൾ നടക്കുന്നതായി കാണുന്നില്ല. എന്തെങ്കിലും സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. ഒരിക്കലും എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇങ്ങനെയൊരു കാര്യം വായിക്കുമ്പോൾ എവിടെയാണ് ഇത് സംഭവിക്കുന്നത് എന്ന് തോന്നുന്നു" -നാനി പറഞ്ഞു.
തന്‍റെ പുതിയ ചിത്രം സൂര്യാസ് സാറ്റർഡേയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് സർക്കാറിനു റിപ്പോർട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.