മമ്മൂട്ടി മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി വേഷമിടുന്ന 'വൺ' സിനിമ മാർച്ച് 26ന് റിലീസ് ചെയ്യും. മാർച്ച് 26ന് കടക്കൽ ചന്ദ്രൻ ചുമതലയേൽക്കുമെന്ന അടിക്കുറിപ്പോടെ മമ്മൂട്ടി തന്നെയാണ് റിലീസ് വിവരം പുറത്തുവിട്ടത്.
സിനിമയുടെ ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ ആരാധകർ ഏറ്റെടുത്തത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബി-സഞ്ജയ് ടീമിേന്റതാണ്. രണ്ട് മിനിറ്റ് നീളമുള്ള ട്രെയിലറിൽ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും കടന്നുവരുന്നുണ്ട്. ചിത്രത്തിൽ മുരളി ഗോപി പ്രതിപക്ഷ നേതാവ് മരമ്പള്ളി ജയനന്ദനായെത്തും.
ഇച്ചായിസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വൺ നിർമിക്കുന്നത്. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.
ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, ബാലതാരം മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി.കെ. ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങി വലിയ താരനിരയുമായാണ് വൺ എത്തുന്നത്. ചിത്രത്തിന് കഴിഞ്ഞദിവസം സെൻസർ ബോർഡിന്‍റെ 'യു' സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.