താൻ സംവിധായകനായതിന് കാരണം ഉലകനായകൻ കമൽ ഹാസനാണെന്ന് കൈതി എന്ന ബ്ലോക്ബസ്റ്റർ ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ഒരു ചടങ്ങിനിടെ പറഞ്ഞിട്ടുണ്ട്. കമൽ ഹാസെൻറ കട്ട ഫാനായ ലോകേഷ് ഒടുവിൽ അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്. 'എവനെണ്ട്രു നിനൈതായ്' എന്ന പേരിലുള്ള സിനിമ 'ദൈവത്തിന് നന്ദി' എന്ന് എന്ന് കുറിച്ചാണ് ട്വിറ്ററിലൂടെ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചത്. 'Once upon a time There lived a Ghost'എന്നാണ് ചിത്രത്തിെൻറ ടാഗ് ലൈൻ. വിജയ് -വിജയ് സേതുപതി കൂട്ടുകെട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'മാസ്റ്റർ' സിനിമക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം നിര്‍മിക്കുക കമല്‍ ഹസന്‍ തന്നെയായിരിക്കും.
1988ല്‍ പുറത്തിറങ്ങിയ 'സത്യ' എന്ന സിനിമ തന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായും കമല്‍ ഹാസന്‍ നായകനായ 'വിരുമാണ്ടി' എന്ന ചിത്രമാണ് കൈദിക്ക് പിന്നിലെന്നും ലോകേഷ് വെളിപ്പെടുത്തിയിരുന്നു.
കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിച്ച ആന്തോളജി ഫിലിമായ 'അവിയലി'ലെ 'കളം' എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് സംവിധായക പദവിയിലെത്തുന്നത്. 2017ല്‍ പുതുമുഖങ്ങളെ വെച്ച് പുറത്തിറക്കിയ ആദ്യ മുഴുനീള ചിത്രം മാനഗരം വലിയ പ്രേക്ഷക ശ്രദ്ധ നേടി. ശേഷം കാർത്തിയെ നായകനാക്കി ഒരുക്കിയ കൈതി വമ്പൻ ഹിറ്റായി. പിന്നാലെ സൂപ്പർതാരം വിജയ്യുടെ ചിത്രം സംവിെൻറ 232-ാം ചിത്രവും ഇന്ന് പ്രഖ്യാപിച്ചു. അനിരുന്ദ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Aandavarukku Nandri 🙏🏻#KamalHaasan232 #எவனென்றுநினைத்தாய்@ikamalhaasan @Dir_Lokesh @anirudhofficial @RKFI pic.twitter.com/ealPsOWxFS
— Lokesh Kanagaraj (@Dir_Lokesh) September 16, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.