അടിയന്തരാവസ്‍ഥ പ്രമേയമാക്കി നടി കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. ജൂൺ 14 ന് ചിത്രം തിയറ്ററുകളിൽ എത്തുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിട്ടാണ് കങ്കണ എത്തുന്നത്. മലയാളി താരം വൈശാഖ് നായരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സഞ്‍ജയ് ഗാന്ധിയായിട്ടാണ് എത്തുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസി'യുടെ അഡിഷണല്‍ ഡയലോഗ്സ് തയാറാക്കിയിരിക്കുന്നത്. കങ്കണ സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം എന്ന പ്രത്യേകതയും 'എമര്‍ജൻസി'ക്കുണ്ട്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
തോജസ് ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കങ്കണ ചിത്രം. 2023 ഒക്ടോബർ 27 പുറത്തിറങ്ങിയ തോജസ് തിയറ്ററുകളിൽ പരാജയമായിരുന്നു. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യ രണ്ട് ദിവസംകൊണ്ട് നേടിയത് വെറും 2.5 കോടി രൂപയാണ്. ഇതിന് മുമ്പ് നടിയുടെതായി പുറത്തിറങ്ങിയ ചന്ദ്രമുഖി 2 ഭാഗവും വൻ പരാജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.