മുംബൈ: അക്ഷയ് കുമാർ നായകനാകുന്ന 'പൃഥ്വിരാജ്' എന്ന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി കർണി സേന. പൃഥിരാജ് ചൗഹാൻ എന്ന് പേരിട്ടാൽ കുഴപ്പമില്ലെന്നാണ് കർണി സേനയുടെ നിലപാട്. റിലീസിന് മുമ്പ് തങ്ങളെ കാണിച്ച് അനുവാദം വാങ്ങണമെന്നും ഇവർ ആവശ്യപ്പെടുന്നു.
രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതം പറയുന്ന ചരിത്ര സിനിമയാണ് 'പൃഥ്വിരാജ്'. എന്നാൽ, 'പൃഥ്വിരാജ്' എന്ന് മാത്രം പേരിട്ടാൽ അദ്ദേഹത്തെ അപമാനിക്കലാകുമെന്നും പൃഥിരാജ് ചൗഹാൻ എന്ന് പേരിട്ടാൽ കുഴപ്പമില്ലെന്നും കർണി സേന പറയുന്നു. റിലീസിന് മുമ്പ് ചിത്രം കർണി സേനയെ കാണിക്കണം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 'പദ്മാവത്' നേരിട്ട ദുരനുഭവങ്ങൾ നേരിടേണ്ടിവരുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുമ്പോൾ കർണിസേന പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. ചരിത്രം വളച്ചൊടിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. സംവിധായകനായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ ഉറപ്പിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്.
മാനുഷി ചില്ലാർ നായികയായി എത്തുന്ന ചിത്രം നവംബർ അഞ്ചിന് റിലീസ് ചെയ്യാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.