കൊല്ലം: കേരളത്തിലെ സിനിമ തിയറ്ററുകളും ആർപ്പുവിളികളിലേക്കും ദീർഘനിശ്വാസങ്ങളിലേക്കും വീണ്ടും മുഴുകി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 308 ദിവസം അടഞ്ഞുകിടന്ന തിയറ്ററുകൾ ബുധനാഴ്ചയാണ് തുറന്നത്. തിയറ്ററുകളെ എല്ലാക്കാലവും പുരപ്പറമ്പാക്കുന്ന ഇളയ ദളപതി വിജയിന്‍റെ ചിത്രമായ 'മാസ്റ്റർ' തന്നെ തിരിച്ചുവരവിൽ ലഭിച്ചത് ഉടമകളേയും സന്തോഷത്തിലാക്കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡം അനുസരിച്ചാണ് തിയറ്ററുകൾ സജ്ജീകരിച്ചിരിക്കുന്നത്. പകുതി സീറ്റിലേക്കാണ് പ്രവേശനം അനുവദിക്കുന്നത്. തുറക്കുന്നതിന് മുന്നോടിയായി തിയറ്ററും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു.
പ്രദർശനത്തിന് മുന്നോടിയായി വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകരും തിയറ്ററും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളായി. എന്നാൽ ബുധനാഴ്ച പലയിടത്തും പ്രദർശനത്തിനിടെ സ്ക്രീനിനൽ തകരാറുകൾ സംഭവിച്ചത് കാണികൾക്ക് കല്ലുകടിയായിട്ടുണ്ട്്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.