'നൂറ് നൂറ്റമ്പത് പേരെ വെച്ച് പാർട്ടി നടത്താനുള്ള സ്ഥലമുണ്ട്'; ഗുണ കേവിലെ കാഴ്ചയെക്കുറിച്ച് ഖാലിദ് റഹ്മാൻ -വിഡിയോ

ഞ്ഞുമ്മൽ ബോയ്സ് ചിത്രം തിയറ്ററുകളിൽ കാഴ്ചക്കാരെ കൂട്ടുമ്പോൾ കൊടൈക്കനാലിലെ ഗുണ കേവ് വിനോദ സഞ്ചാരികളെകൊണ്ട് നിറയുകയാണ്. ജനസാഗരമാണ് ഡവിൾസ് കിച്ചണെന്ന് ഓമനപ്പേരുള്ള ഗുണ കേവിലേക്കെത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുണ കേവിൽ വന്ന് പോയത് അൻപതിനായിരത്തിലേറെ സഞ്ചാരികളാണ്.

ഇപ്പോഴിതാ നിഗൂഢതകൾ മറഞ്ഞിരിക്കുന്ന ഗുണ കേവിലെ കാഴ്ച പുറത്തുവിട്ടിരിക്കുകയാണ് ഫോട്ടോഗ്രാഫർ ഇംതിയാസ് ഖദീർ. ഗുഹയെക്കുറിച്ചുള്ള നിന്നുള്ള ഖാലിദ് റഹ്മാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഗുണ കേവിൽ നിന്നിറങ്ങി വരുന്ന ഖാലിദ് റഹ്മാനോട് എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോൾ 'ഒരു നൂറ് നൂറ്റമ്പത് പേരെ വെച്ച് പാർട്ടി നടത്താനുള്ള സ്ഥലമുണ്ട് അകത്ത് എന്നാണ് പറയുന്നത്. മഞ്ഞുമ്മൽ താരങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഗുണ കേവിൽ നിന്നുള്ള മറ്റൊരു വിഡിയോയും ഇംതിയാസ് പങ്കുവെച്ചിട്ടുണ്ട്. സിനിമക്കാ‍യി കേവിലെ രംഗങ്ങൾ പകർത്തുന്ന വിഡിയോയാണിത്.  തമിഴ്നാട് സർക്കാറിന്റെ അനുമതിയോടെയായിരുന്നു ചിത്രീകരണം.


2024 ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം വൻ വിജ‍യമാണ്. 230 കോടിയാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ.തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 64 കോടി ഇതിനോടകം നേടി. മലയാളസിനിമ തമിഴ്‌നാട്ടില്‍ നിന്ന് നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണിത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യദിനം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

2004ല്‍ നടന്ന യഥാഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്സ് ഒരുങ്ങിയത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവ് കാണാന്‍ പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസമാണ് സിനിമ.



Tags:    
News Summary - Khalid Rahman About Guna Caves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.