മോഹൻലാൽ ചിത്രത്തിന്റെ റീമേക്കോ? അക്ഷയ് കുമാറിന്റെ 'ഖേല്‍ ഖേല്‍ മേം '- ട്രെയിലർ

 വീണ്ടുമൊരു റീമേക്ക് ചിത്രമായി അക്ഷയ് കുമാർ എത്തുന്നു. ഖേല്‍ ഖേല്‍ മേം ആണ് നടന്റെ പുതിയ ചിത്രം. ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.മുദാസര്‍ അസീസ് രചനയും സംവിധാനവും നിര്‍വഹിച്ച ഖേല്‍ ഖേല്‍ മേം, ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്‍റെ ഔദ്യോഗിക റീമേക്ക് ആണ്.കോമഡി ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം ആഗസ്റ്റ് 15 ആണ് തിയറ്ററുകളിലെത്തുന്നത്.

റഷ്യ, ജര്‍മനി, ഇന്തോനേഷ്യ എന്നിങ്ങനെ പല രാജ്യങ്ങളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണിത്. മോഹന്‍ലാല്‍–ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ‘ട്വെൽത്ത് മാന്‍’, പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്‍റെ പ്ലോട്ടിന് സമാനമായ കഥ പറഞ്ഞ ചിത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അക്ഷയ് കുമാറിനൊപ്പം അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്‌വാൾ, ആദിത്യ സീൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അക്ഷയ് കുമാറിന്റെ കഴിഞ്ഞ റിലീസ് സൂര്യ നായകനായ സൂരരൈ പോട്രിന്റെ റീമേക്ക് ആയിരുന്നു. സർഫിര എന്ന ഈ ചിത്രം ബോക്സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് ഖേല്‍ ഖേല്‍ മേം തിയറ്ററുകളിലെത്തുന്നത്.


Full View


Tags:    
News Summary - Khel Khel Mein trailer: Akshay Kumar, Taapsee Pannu, and gang play Russian roulette with their smartphones. Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.