തന്റെ പുസ്തകമായ 'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' മലയാളത്തിലും പ്രസിദ്ധീകരിക്കുമെന്ന് നടി ലെന. കേരള ലിറ്ററേച്വർ ഫെസ്റ്റിവലിൽ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഡി.സി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നും നടി വ്യക്തമാക്കി.
'എനിക്ക് മലയാളം അറിയില്ല. ഭാഷയിൽ അതിന്റെതായ പരിമിതിയുണ്ട്. എന്റെ പുസ്തകം നല്ല എഴുത്തുക്കാർ വിവർത്തനം ചെയ്യണം'-ലെന കെ.എൽ.എഫിൽ പറഞ്ഞു.
ഇവിടെ ഇരിക്കുന്ന ആരും നോർമൽ അല്ല. ആയിരുന്നെങ്കിൽ ഇവിടെ ഇരിക്കില്ലായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗംക്കൊണ്ട് പ്രത്യേകം അനുഭൂതി ലഭിക്കില്ല. ലഭിക്കുന്നത് തോന്നൽ മാത്രം. മെഡിറ്റേഷൻ പരിശീലിച്ചാൽ കൂടുതൽ അനുഭൂതി നേടാം' -നടി കൂട്ടിച്ചേർത്തു.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ പോയ ജന്മത്തിൽ താനൊരു ബുദ്ധ സന്ന്യാസിയായിരുന്നെന്ന് നടി പറഞ്ഞിരുന്നു. ടിബറ്റ്- നേപ്പാൾ അതിർത്തിയിലായിരുന്നു അവസാനകാലമെന്നും 63-ാമത്തെ വയസ്സിൽ മരണപ്പെട്ടുവെന്നും ലെന അഭിമുഖത്തിൽ പറഞ്ഞു. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി വെട്ടിയത്. കൂടാതെ ഹിമാലത്തിലേക്ക് യാത്രപോയതെന്നുമാണ് അന്ന് പറഞ്ഞത്. നടിയുടെ വാക്കുകൾ വലിയ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.