മാസ്റ്ററിന് ശേഷം വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
തിയറ്ററുകളിൽ മികച്ച വിജയം നേടിയ ലിയോ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ് നെറ്റ്ഫ്ലിക്സാണ് ഓൺലൈൻ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത്. നവംബർ 16 ന് ചിത്രമെത്തുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ നവംബർ 21 ന് നെറ്റ്ഫ്ലിക്സിൽ ചിത്രമെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോയുടെ കളക്ഷൻ 598 കോടിയാണ്. എന്നാൽ ചിത്രം രജനികാന്തിന്റെ ജയിലറുടെ കളക്ഷൻ മറികടന്നിട്ടില്ല. ആഗസ്റ്റ് 9 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആഗോളകളക്ഷൻ 607 കോടിയാണ്.
ലിയോയിൽ പാര്‍ഥിപൻ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷയായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്. അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി , മഡോണ സെബാസ്റ്റ്യൻ, സച്ചിൻ മണി എന്നിവരാണ് ചിത്രത്തിൽ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്. ലിയോ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.