ബോളിവുഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുങ്ങുന്നത് തെലുങ്ക് സിനിമ മേഖലയിലാണ്. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങൾ ഭാഷാ വ്യത്യാസമില്ലാതെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലി, ആർ. ആർ. ആർ, പുഷ്പ തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യക്ക് പുറത്തും വലിയ ചർച്ചയായിരുന്നു.ടോളിവുഡ് ചിത്രങ്ങൾ പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായതോടെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുത്തനെ ഉയർത്തിയിട്ടുണ്ട്. 100 കോടിക്ക് മുകളിലാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.
പ്രഭാസ്
ടോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പ്രഭാസ്. 200 കോടിയാണ് പുതിയ ചിത്രമായ കാൽക്കി 2898 എ.ഡിക്കായി വാങ്ങുന്നതത്രേ. സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണിത്. രാജ സാബ്, സ്പിരിറ്റ് എന്നിവയാണ് പ്രഭാസിന്റെ പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങൾ.
അല്ലു അർജുൻ
ഭാഷവ്യത്യാസമില്ലാതെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ .പുഷ്പ 2 ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം.150 കോടിയാണ് അല്ലു അർജുന്റെ പ്രതിഫലം. പുഷ്പയുടെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. ഇതോടു കൂടി നടന്റെ താരമൂല്യം ഇരട്ടിച്ചിരുന്നു.
രാം ചരൺ
ആർ. ആർ. ആർ എന്ന ചിത്രത്തിന് ശേഷം രാം ചരണിന്റെ താരമൂല്യം വർധിച്ചിട്ടുണ്ട്. 130 കോടിയാണ് പുതിയ ചിത്രത്തിനായി നടൻ വാങ്ങുന്നത്. നിലവിൽ 100 കോടിയാണ് നടന്റെ പ്രതിഫലം
ജൂനിയർ എൻ.ടി ആർ
നടൻ ജൂനിയർ എൻ.ടി ആറും പ്രതിഫലം വർധിപ്പിച്ചിട്ടുണ്ട്. 75 കോടിയായിരുന്നു നടന്റെ പ്രതിഫലം. പുതിയ ചിത്രമായ ദേവരക്ക് 100 കോടിക്ക് മുകളിലാണ് വാങ്ങുന്നത്. പാൻ ഇന്ത്യൻ റിലീസായിട്ടാണ് ചിത്രമൊരുങ്ങുന്നത്. കൊരട്ടാല ശിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.