പൈറസിക്ക് എതിരായി കോടതി വിധിയുമായി നീസ്ട്രീം; മാടത്തി പ്രദര്‍ശനം ആരംഭിച്ചു

കൊച്ചി : പൈറസി നേരിടുന്നതിന് കോടതി വിധിയുമായി സിനിമ റിലീസ് ചെയ്ത് നീസ്ട്രീം. തമിഴിലെ നീസ്ട്രീമി​െൻറ ആദ്യ ചുവടുവെപ്പായ മാടത്തിയാണ് കോടതി വിധിയുമായി സ്ട്രീമിങ് ആരംഭിച്ചത്. ടെലിഗ്രാമില്‍ ഉള്‍പ്പെടെ കണ്ടൻറുകൾ അനധികൃതമായി പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ നിയമപരമായും, ഫലപ്രദമായും നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ടെലിഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കെതിരായി നീസ്ട്രീം ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഈ ഇടക്കാല വിധി. കേരളത്തില്‍ ആദ്യമായി ഒരു ഒടിടി പ്ലാറ്റ്ഫോം പൈറസിക്ക് എതിരായി കോടതിവിധിയുമായി സിനിമ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.

ലീന മണിമേഖല സംവിധാനം ചെയ്യുന്ന മാടത്തി എന്ന ചിത്രം നീസ്ട്രീം റിലീസിന് ശേഷം അതിന്റെ വ്യാജ പതിപ്പുകള്‍ സമൂഹമാധ്യമായ ടെലിഗ്രാമിലൂടെ ഇറങ്ങുന്നത് നിശ്ചിത സമയപരിതിക്കുള്ളില്‍ നിരോധിക്കണമെന്നും, വ്യാജ പതിപ്പുകള്‍ ഇറക്കിയ ടെലിഗ്രാം ചാനലുകളെ നിരോധിക്കണമെന്നുമാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി'.ജസ്റ്റിസ് ജസ്മിത്ത് സിംഗാണ് വിധി പ്രസ്താപിച്ചത്. നീസ്ട്രീമിന് വേണ്ടി ഹാജരായത് അഭിഭാഷകരായ പ്രിന്‍സ് ജോസ്, ജസ്റ്റിന്‍ ജോര്‍ജ്, സന്തോഷ് കുമാര്‍ സാഹു എന്നിവരാണ്. ടെലിഗ്രാമിന് വേണ്ടി ഹാജരായത് സിനിയര്‍ അഭിഭാഷകനായ രാജശേഖര്‍ റാവുവാണ്.


'കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമ റിലീസിന് മുന്‍പ് തന്നെ വ്യാജ പതിപ്പുകള്‍ തടഞ്ഞുകൊണ്ടൊരു വിധി വരുന്നത്. സിനിമ വ്യവസായത്തെ തന്നെ ഇല്ലാതാക്കുന്ന പൈറസിയെന്ന വിപത്തിനെ തടയാന്‍ നിയമപരമായി മുന്നോട്ടുപോകും. സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറക്കുന്നവര്‍ നിയമപരമായി ശിക്ഷിക്കപ്പെടണം' നീസ്ട്രീം ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍, മനു അബ്രഹാം വ്യക്തമാക്കി.

ലീന മണിമേഖല സംവിധാനം ചെയ്യുന്ന മാടത്തി ജൂണ്‍ 24നാണ് നീസ്ട്രീമില്‍ റിലീസ് ചെയ്തത്. കരുവാച്ചി ഫിലിംസിന്റെ ബാനറില്‍ ലീന മണിമേഖല തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.'ഒന്നുമല്ലാത്തോര്‍ക്കു ദൈവങ്ങളില്ല. അവര്‍ തന്നെ അവരുടെ ദൈവങ്ങള്‍' എന്ന ടാഗ് ലൈനോടെ ഇറങ്ങുന്ന ഈ ചിത്രം തമിഴ്‌നാടിന്റെ ഒരു ഭാഗത്ത് ''അണ്‍സീയബിള്‍'' എന്ന് സമൂഹം വിലക്ക് കല്പിച്ച പുതിരെയ് വണ്ണാര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കൗമാരക്കാരിയുടെ കഥയാണ് ചിത്രം പറയുന്നത്.

ലീന മണിമേഖലയെ കൂടാതെ റഫീക്ക് ഇസ്മായില്‍, യുവനിക ശ്രീറാം എന്നിവരാണ് മാടത്തിയുടെ സഹ-തിരക്കഥാകൃത്തുക്കള്‍. ജെഫ് ഡോളന്‍, അഭിനന്ദന്‍ ആര്‍, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവരാണ് ഈ ഫീചര്‍ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ റേഷ്യോ ഫിലംസിന്റെ ബാനറില്‍ പീയുഷ് സിംഗ്, കൂടാതെ ജി. ഭാവന, അഭിനന്ദന്‍ രാമാനുജം എന്നിവരാണ് മാടത്തിയുടെ സഹ-നിര്‍മ്മാതാക്കള്‍. അജ്മിനാ കാസിം, പാട്രിക്ക് രാജ്, സെമ്മലര്‍ അന്നം, അരുള്‍ കുമാര്‍ എന്നിവരാണ് മാടത്തിയിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭാഷണം - റഫീക്ക് ഇസ്മായില്‍, എഡിറ്റര്‍ - തങ്കരാജ്, സൗണ്ട് ഡിസൈന്‍ - തപസ്സ് നായക്, കലാസംവിധാനം - മോഹന മഹേന്ദ്രന്‍, സംഗീതം - കാര്‍ത്തിക് രാജ, ഡിസൈന്‍സ് - പവിശങ്കര്‍ എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു.

Tags:    
News Summary - maadathy movie nee stream release piracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.