മലയാളത്തിൽ നിന്ന് ഒരു ആന്തോളജി സിനിമകൂടി വരുന്നു. 23 ഫീറ്റ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അർജുൻ രവീന്ദ്രൻ നിർമ്മിക്കുന്ന 'മധുരം ജീവാമൃതബിന്ദു'വാണ് പുതിയ സിനിമ. സിനിമയിൽ അവതാരകെൻറ റോളിൽ സംവിധായകൻ സിദ്ധിഖും എത്തും. മണിയറയിലെ അശോകൻ, നിഴൽ, അനുഗ്രഹീതൻ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകൾക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിൻസ് ജോയ് , ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയിൽ ഉള്ളത്.
സഹനിർമ്മാണം ആഷിക് ബാവയാണ്. കേരളാ കഫേക്കും അഞ്ചു സുന്ദരികൾക്കും ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ആന്തോളജിയാണ് മധുരം ജീവാമൃതബിന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.