ചെന്നൈ: പിതൃത്വത്തെ ചൊല്ലിയുള്ള കേസിൽ നടൻ ധനുഷിന് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് നോട്ടീസ് അയച്ചു. മധുര മേലൂർ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. കേസിൽ നടൻ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
കുട്ടിക്കാലത്ത് നാടുവിട്ട പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശൻ പരാതിയിൽ ആരോപിക്കുന്നത്. ഇതിനെതിരെ ധനുഷ് തന്റെ ജനന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ സമർപ്പിച്ചിരുന്നു. തന്റെ പിതാവ് കസ്തുരിരാജനാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് സമർപ്പിച്ചത്.
ഈ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് കതിരേശൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാൽ ഈ ഹരജി കോടതിയെ തള്ളി. ഈ രേഖകളുടെ ആധികാരികത കോർപറേഷൻ അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് മുന്നേ ഹർജി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയെന്നാരോപിച്ചായിരുന്നു കതിരേശൻ അപ്പീൽ നൽകിയത്. ഇതിന്മേൽ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.