കോവിഡ് ലോക്ഡൗണിനെ തുടർന്ന് സിനിമാ തിരക്കുകൾ ഒഴിഞ്ഞതോടെ നടൻ മമ്മൂട്ടിയും മകനും യുവതാരവുമായ ദുൽഖർ സൽമാനും കുടുംബത്തോടൊപ്പം കൊച്ചിയിലെ വീട്ടിലാണ്. ലോക്ഡൗൺ കാലത്ത് 150 ദിവസമായി മമ്മൂട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ.
ഒരു പേഴ്സണൽ റെക്കോർഡ് അടിക്കാൻ നോക്കിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയെന്നും, 'ഞാൻ 150 ദിവസമായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.. ഗേറ്റിന് പുറത്തുപോലും പോയിട്ടില്ല'എന്നാണ് അദ്ദേഹം പറയുന്നതെന്നും ദുൽഖർ വിദ്യാർഥികൾക്ക് അനുവദിച്ച ചാറ്റ് സെഷനിൽ പറഞ്ഞു. പേഴ്സണലി എന്തെങ്കിലുമൊക്കെ ചലഞ്ച് ചെയ്യാൻ ഇഷ്ടമുള്ളയാളാണ് വാപ്പച്ചി. ഇപ്പോൾ ഇതാണ് ചലഞ്ച്. വെറുതെ ഒരു ഡ്രൈവിന് പോയ്ക്കൂടെ എന്ന് ചോദിച്ചാൽ ഇത്ര ദിവസമായില്ലേ... ഇനി എത്ര ദിവസം കൂടി പുഷ് ചെയ്യാൻ പറ്റുമെന്ന് നോക്കെട്ട എന്നായിരുന്നു വാപ്പച്ചിയുടെ മറുപടി. എന്നാൽ തനിക്ക് അതിന് കഴിയില്ലെന്നും, തരം കിട്ടിയാൽ പുറത്തിറങ്ങാറുണ്ടെന്നും ദുൽഖർ പറഞ്ഞു.
ഏറെ പ്രതീക്ഷയുള്ള കുറുപ്പ് എന്ന ബിഗ് ബജറ്റ് ചിത്രമാണ് ദുൽഖർ സൽമാെൻറതായി പുറത്തിറങ്ങാനുള്ളത്. ദുൽഖറിെൻറ ആദ്യ ചിത്രം സെക്കൻറ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പും ഒരുക്കുന്നത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ ലോക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. വൺ എന്ന ചിത്രമാണ് അദ്ദേഹത്തിെൻറതായി ഇനി പുറത്തിറങ്ങാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.