മെയ് 13ന് ഒ.ടി.ടി റിലീസാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്ന മമ്മൂട്ടി, പാർവതി ചിത്രം 'പുഴു' ഇന്ന് തന്നെ സോണിലിവിൽ പ്രദർശനം തുടങ്ങി. നേരിട്ട് ഒ.ടി.ടി റിലീസായി എത്തുന്ന ആദ്യത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. പുതുമുഖ സംവിധായിക റത്തീന പി.ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹർഷാദ് കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ, ഹർഷാദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ഒരുക്കിയത്. തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.
സോണിലിവ് മൂന്ന് വിധത്തിലുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. 299 രൂപയുടെ ഒരു മാസത്തെ പ്ലാനും ആറ് മാസം വാലിഡിറ്റി നൽകുന്ന 699 രൂപയുടെ പ്ലാൻ, ഒരു വർഷത്തേക്കുള്ള 999 രൂപയുടെ പ്ലാനുമാണവ. സമീപകാലത്തായി ഏറ്റവും മികച്ച മലയാളം സിനിമകൾ വരുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം എന്ന പേര് കൂടി സോണിലിവ് സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.