നടിയെ ആക്രമിച്ച സംഭവത്തിന് രണ്ട് വശങ്ങളുണ്ട്; എല്ലാക്കാലത്തും ഇരയാവാൻ നിൽക്കരുതെന്ന് നടി മംമ്ത മോഹൻദാസ്

ആക്രമിക്കപ്പെട്ട നടി എല്ലാക്കാലത്തും ഇരയാവാൻ നിൽക്കരുതെന്ന് നടി മംമ്ത മോഹൻദാസ്. ആ സംഭവത്തിൽ നിന്ന് പുറത്ത് കടന്ന് ഉയർന്ന് വരാൻ തയാറാവണം. മീഡിയ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടിയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുണ്ടെന്നും മംമ്ത കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച സംഭവത്തിന് രണ്ട് വശങ്ങളുണ്ട്. ചുരുക്കം ചില സ്ത്രീകൾ ഇരയാവാൻ നിന്ന് കൊടുക്കാറുണ്ട്. ഇരയാവാൻ നിന്ന് കൊടുത്തിട്ട് പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല. സിനിമ മേഖലയിലെ ചൂഷണത്തിന് രണ്ട് പക്ഷകാർക്കും ഉത്തരവാദിത്ത്വമുണ്ട്.

പ്രഫഷണലായി നേരിടേണ്ടിടത്ത് വ്യക്തിപരമായ ഇടപെടുമ്പോഴാണ് ചൂഷണം ഉണ്ടാവുന്നത്. ശരീരികമായോ മാനസികമായോ പീഡനം ഉണ്ടായാൽ അവിടെ നിന്ന് ഇറങ്ങി വരാൻ കഴിയണം. ഞാൻ അങ്ങനെ ചെയ്തിട്ടുണ്ടെന്നും മംമ്ത മോഹൻദാസ് വെളിപ്പെടുത്തി.

മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യു.സി.സിക്കെതിരെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഡബ്ല്യൂസിസിയുടെ പേര് പോലും പറയരുതെന്നും മംമ്ത മോഹൻദാസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Mamta Mohandas criticize Wcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.