Manju Warrier Thanked  Actor Ajith, Her  Bike Riding Pic Went Viral

അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ, ഇനി യാത്ര ബി.എം.ഡബ്ല്യൂ 1250 ജി.എസ് ബൈക്കിൽ -വിഡിയോ

ബി.എം.ഡബ്ല്യൂ 1250 ജി.എസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യർ. ഏകദേശം 22 ലക്ഷത്തിന് മുകളിലാണ് ബൈക്കിന്റ വില. മഞ്ജു ബൈക്ക് ഓടിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്. ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെ കുറിച്ച് മഞ്ജു അടുത്തിടെ നൽകിയ അഭിമുഖത്തിൽ  പറഞ്ഞിരുന്നു.

ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നടൻ അജിത്തിന് നന്ദി അറിയിക്കാനും നടി മറന്നില്ല. തന്നെപ്പോലുള്ള നിരവധിപ്പേര്‍ക്ക് പ്രചോദനമാകുന്ന  അജിത്തിന് നന്ദിയെന്നാണ് വിഡിയോക്കൊപ്പം കുറിച്ചത്.

അടുത്തിടെ അജിത്തിനൊപ്പം മഞ്ജു ലഡാക്ക് യാത്ര നടത്തിയിരുന്നു. നടൻ അന്ന് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് മഞ്ജുവും സ്വന്തമാക്കിയിരിക്കുന്നത്.


Tags:    
News Summary - Manju Warrier Thanked Actor Ajith, Her Bike Riding Pic Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.