ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ പുതിയ സിനിമയായ പഠാന്‍റെ സെറ്റിൽ വാക്കുതർക്കവും കയ്യാങ്കളിയും. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാൻ നിർമിക്കുന്നത് യഷ്രാജ് ഫിലിംസാണ്. സംവിധായകൻ സിദ്ധാർഥ് ആനന്ദ് തന്‍റെ അസിസ്റ്റന്റുമാരിലൊരാളുമായാണ്വഴക്കിട്ടതെന്നും ഇരുവരും പരസ്പരം മർദിച്ചുവെന്നുമാണ് സെറ്റിൽനിന്നുള്ള വിവരം.
'സിദ്ധാർഥ് സെറ്റുകളിൽ ഏറെ കർക്കശ സ്വഭാവം പുലർത്തുന്നയാളാണ്. തന്‍റെ സഹായിമാരിലൊരാളുടെ പെരുമാറ്റം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. സെറ്റിൽ ആരും ഫോൺ ഉപയോഗിക്കരുതെന്ന് സംവിധായകൻ നിർദേശിച്ചിരുന്നു. എന്നാൽ അസിസ്റ്റന്‍റ ഇത് അനുസരിച്ചില്ല. ആദ്യം ഇക്കാര്യം സംബന്ധിച്ച് ഇരുവരുംതമ്മിൽ വലിയ തർക്കമുണ്ടായി. പിന്നീട് ഷൂട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ സഹായി സിദ്ധാർഥിനെ അധിക്ഷേപിക്കുകയും സെറ്റിലെ മറ്റുള്ളവരോട് മോശമായി സംസാരിക്കുകയും ചെയ്തു. ഇതറിഞ്ഞ സംവിധായകൻ പ്രകോപിതനാവുകയും സഹായിയുടെ കരണത്തടിക്കുകയുമായിരുന്നു' -സഹായിയും സിദ്ധാർഥിനെ തല്ലിയതായും സെറ്റിലുള്ളവർ പറയുന്നു. അസിസ്റ്റന്‍റ് ഡയറക്ടറെ പിന്നീട് സെറ്റിൽനിന്ന് പുറത്താക്കി.
തുടർച്ചയായ പരാജയങ്ങൾക്കുശേഷം ഏറെക്കാലമായി സിനിമകൾ ചെയ്യാത്ത ഷാരൂഖ്ഖാന്റെ മടങ്ങിവരവ് ചിത്രമാണ് പഠാൻ. ദീപിക പദുക്കോൺ ആണ് നായിക. ജോൺ എബ്രഹാം ഒരു പ്രധാനവേഷം ചെയ്യുന്നതായും സൂചനയുണ്ട്. കത്രീന കൈഫും അനുഷ്ക ശർമയും നായികമാരായ സീറോ ആണ് ഷാരൂഖ്ഖാൻ അവസാനം അഭിനയിച്ച സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.