അനന്യാ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്‍റണി, എയ്ഞ്ചലിനാ മേരി ആന്‍റണി എന്നിവർ നിർമ്മിച്ച് സഞ്ജു വി.സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്റ്റർ 27 ന് ചിത്രം പ്രദർശനത്തിനെത്തുന്നു. മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റണിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് കപ്പ്.
ഇന്ത്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിന്റെ സ്വപ്നം. അതിനായുള്ള അവന്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും സ്കൂളുമൊക്കെ അവനോടൊപ്പം ചേരുന്നു. അതിന്റെ ശ്രമങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും അതിനിടയിലൂടെ ഉരുത്തിരിയുന്ന പ്രണയവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ലീൻ എന്റർടൈനറാണ് ഈ ചിത്രം. ഒരു മലയോര ഗ്രാമത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ഈ ചിത്രത്തിന്റെ പ്രധാന ഘടകമാണ്.
മാത്യു തോമസാണ് കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത്. പുതുമുഖം റിയാ ഷിബു നായികയാകുന്നു. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ജൂഡ് ആന്റണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ - അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം. ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - നിഖിൽ പ്രവീൺ- എഡിറ്റിംഗ് - റെക്സൺ ജോസഫ്. കലാസംവിധാനം -ജോസഫ് തെല്ലിക്കൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു-രഞ്ജിത്ത് മോഹൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്നത്. വാർത്താ പ്രചരണം -വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.