ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി' എന്ന ചിത്രത്തിൽ ഇറ്റാക്കയിലെ രാജാവ് ഒഡീഷ്യസായി മാറ്റ് ഡാമൺ എത്തുന്നു. നോളന്‍റെ ഇന്റർസ്റ്റെല്ലാർ, ഓപ്പൺഹൈമർ എന്നീ ചിത്രങ്ങളിലും മാറ്റ് ഡാമൺ വേഷമിട്ടിരുന്നു. നോളൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം, ഐതിഹാസിക ഹോമർ കവിതയായ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിന്‍റെ നിർമാതാക്കൾ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതി കൂടിയാണിത്. പത്തു വർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധത്തിന് ശേഷം ഒഡീഷ്യസ് ഇറ്റാക്കയിൽ മടങ്ങിയെത്തുന്നതാണ് ഇതിവൃത്തം.
ഗ്രീക്ക് ഇതിഹാസത്തിന്റെ സുവർണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി എന്ന് വിശേഷിപ്പിക്കുന്ന ഒഡീസിക്ക് ഏറെ പ്രേക്ഷക പ്രീതിയുണ്ട്. ക്രിസ്റ്റഫർ നോളന്റെ സമീപകാല ചിത്രങ്ങളിലെന്നപോലെ, ഒഡീസിയും ഒരു പ്രധാന മൾട്ടിസ്റ്റാർ ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.