മേപ്പടിയാനിൽ ഉണ്ണിക്ക്​ 'ഡബിൾ റോൾ'; നായകനൊപ്പം നിർമാതാവിന്‍റെ റോളും പയറ്റി യുവതാരം

യുവ നടന്‍ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്​ കഴിഞ്ഞദിവസമാണ്​. മോഹന്‍ ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേസ്​ബുക്കിലൂടെയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്​.


ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, വിജയ് ബാബു, മേജര്‍ രവി, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, അഞ്ജു കുര്യന്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, നിഷാസാരംഗ്, പോളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിക്കും.


ഛായാഗ്രഹണം-നീല്‍ ഡി കൂന, സംഗീതം-രാഹുല്‍ സുബ്രമണ്യന്‍, ലൈൻ പ്രൊഡ്യുസര്‍-ഹാരീസ് ദേശം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, കല-സാബു മോഹന്‍,മേക്കപ്പ്-അരുണ്‍ ആയൂര്‍,വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്-ഷിജിന്‍ പി രാജ്, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,അസോസിയേറ്റ് റൈറ്റര്‍-ശ്യാം മുരളിധരന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.ജി. ഷൈജു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ്​ സിനിമയുടെ അണിയറയിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.