ചെറുതുരുത്തി: മന്ത്രി വി.എസ്. സുനിൽ കുമാർ സിനിമയിൽ അഭിനയിക്കുന്നു.
ചെറുതുരുത്തി സ്വദേശി സിദ്ദീക്ക് വള്ളത്തോൾ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'ചെമ്പാവ്' ചിത്രത്തിലാണ് മന്ത്രി അഭിനയിക്കുക. കൃഷിക്കും കർഷകനും പ്രധാന്യം നൽകുന്ന സിനിമ ആയതിനാൽ കൃഷിമന്ത്രി എന്ന നിലയിൽ വിട്ടുനിൽക്കാൻ പറ്റില്ലെന്നും അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.
സിനിമയുടെ സ്വിച്ച് ഓൺ കർമവും സിനിമക്കുവേണ്ടി തരിശ് ഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ സിനിമയുടെ ബ്രോഷർ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദർ, ബ്ലോക്ക് അംഗം അരുൺ കാളിയത്ത്, രാഷ്ട്രീയ കക്ഷി നേതാക്കളായ തമ്പി മണി, ഒ.യു. ബഷീർ, സുലൈമാൻ, കലാനിള ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റി ഭാരവാഹികളായ ജയൻ പേരാമംഗലം, ഗാന രചയിതാവ് സത്യൻ കോട്ടപ്പടി, മെയ്തീൻകുട്ടി, വിപിൻ ബേബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.