തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനതാ മോക്ഷൻ പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനി ഉദ്ഘാടനം ചെയ്ത് മോഹൻലാൽ. കൂടാതെ ആറ് ചിത്രവും പ്രഖ്യാപിച്ചു.
പ്രവാസി വ്യവസായി ആയ ഉണ്ണി രവീന്ദ്രനുമായി ചേർന്ന് സുരേഷ് ബാബു ആരംഭിച്ച ജനതയുടെ പ്രവർത്തനങ്ങൾക്ക് ആശംസകളുമായി മലയാളത്തിലെ തല മുതിർന്ന സംവിധായകരും സാങ്കേതികപ്രവർത്തകരും താരങ്ങളും ചടങ്ങിൽ എത്തിയിരുന്നു.
മോഹൻലാലിനൊപ്പം ശ്രീഭദ്രൻ , ബ്ലസ്സി , എബ്രിഡ് ഷൈൻ, ബി.ഉണ്ണികൃഷ്ണൻ, S.N സ്വാമി, എം.പത്മകുമാർ തരുൺ മൂർത്തി, MMTV CEO യും മഴവിൽ മനോരമയുടെ മേധാവിയുമായ ശ്രീ പി.ആർ സതീഷ് , ഷാഹി കബീർ, കൃഷാന്ദ്,നവ്യാ നായർ, ഗായത്രി അരുൺ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
തിരക്കഥാകൃത്ത് സുരേഷ് ബാബു സംവിധായകനാകുന്ന മനോഹരനും ജാനകിയും , അരിബഡ എന്നീ രണ്ട് സിനിമകൾക്കൊപ്പം ശ്രി ഭദ്രൻ , ടിനു പാപ്പച്ചൻ , തരുൺ മൂർത്തി, രതീഷ് കെ രാജൻ എന്നിവരുടെ സിനിമകളാണ് പ്രഖ്യാപിച്ചത്. തുടർന്ന് സമകാലിക മലയാള സിനിമയെ വിശദമായി പഠനവിധേയമാക്കുന്ന ഒരു സംവാദവും സംഘടിപ്പിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.