തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് സ്ഫടികം. 1995 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മിനിസ്ക്രീനിലും സമൂഹമാധ്യമങ്ങളിലും കാഴ്ചക്കാരെ നേടുന്നുണ്ട്. 28 വർഷങ്ങൾക്ക് ശേഷം ആടു തോമയും ചാക്കോ മാഷും പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. പുത്തൻ സാങ്കേതിക മികവോടെയാണ് സ്ഫടികം വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നത്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
'എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. 'അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?," മോഹൻലാൽ കുറിച്ചു.
സിനിമയുടെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രമുഖ തിയറ്ററുകളിൽ 'സ്ഫടിക'ത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കുന്നതിനെ കുറിച്ച് സംവിധായകൻ ഭഭ്രൻ വെളിപ്പെടുത്തിയത്. എന്നാൽ കൊവിഡിനെ തുടർന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നത് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.